Connect with us

Life

പി.എഫ് പെന്‍ഷന്‍: 15000 ശമ്പള പരിധി സുപ്രീംകോടതി റദ്ദാക്കി

Published

on

ന്യൂഡല്‍ഹി: പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു.
പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.
പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം കോടതി അനുവദിക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പമായിരിക്കും. കേരള ഹൈക്കോടതി വിധിപ്രകാരം ഇത് അവസാനത്തെ 12 മാസത്തിന്റെ ശരാശരിയായിരുന്നു.
1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന 2014 ലെ കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കി

Continue Reading