Crime
പ്രായ പൂര്‍ത്തിയാകാത മകളെ നിരന്തരമായി പീഡിപ്പിച്ച 50 കാരനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി

കണ്ണൂര്‍ : പ്രായ പൂര്‍ത്തിയാകാത മകളെ നിരന്തരം പീഡിപ്പിച്ച 50 കാരനായ പിതാവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഈ മാസം 12ന് തലശ്ശേരി പോക്‌സോ കോടതി ജഡ്ജ് സി.ജി ഖോഷ പ്രഖ്യാപിക്കും.പാപ്പിനിശ്ശേരി ചുങ്കം സ്വദേശിയായ 50 കാരനാണ് കേസിലെ പ്രതി.
തളിപ്പറമ്പ് ചുങ്കത്തെ ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ അമ്മയോടും ജേഷ്ഠനോടും പ്രതിയായ പിതാവിനുമൊപ്പം താമസിച്ചു വരികയായിരുന്ന കുട്ടിയെ 13 വയസ്സു മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നു.2016ല്‍ കുട്ടിക്ക് 14 വയസ്സ് പ്രായമായപ്പോഴും വീട്ടില്‍ മറ്റാരുമില്ലാത സമയത്തും പ്രതി പീഡിപ്പിച്ചു. പിന്നീട് നിരന്തര പീഡനം തുടര്‍ന്ന് വരികയായിരുന്നു. തുടര്‍ന്ന് സംഭവം അമ്മയോടും മറ്റും പറഞ്ഞതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ.ബീന കാളിയത്താണ് ഹാജരായത.്