Connect with us

Crime

കണ്ണൂർ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അരക്കോടിയോളം രൂപ വില വരുന്ന സ്വര്‍ണ്ണം   പിടികൂടി

Published

on

കണ്ണൂര്‍:  വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അരക്കോടിയോളം രൂപ വില വരുന്ന, 932 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്.

കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ മലപ്പുറം സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു.

മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിയിലായത്. 1.006 കിലോഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. 

Continue Reading