Crime
ശാരീരിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ 19 കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഇന്‍ഡോര്‍: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ 19കാരന്‍ കഴുത്തുഞെരിച്ച് കൊന്നു. രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജുവനൈല്‍ ഹോമില്‍ തടവുശിക്ഷ അനുഭവിച്ച പ്രതിയാണ് യുവതിയെ കൊലപ്പെടുത്തിയത്.
മധ്യപ്രദേശില്‍ വ്യാഴാഴ്ച യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ പ്രതിയെയും കൊല്ലപ്പെട്ട യുവതിയെയും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയിലേക്ക് എത്തിയത്.
തെരുവില്‍ കഴിയുന്നവര്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതി രണ്ടുദിവസം തുടര്‍ച്ചയായി യുവതിയെ പിന്തുടര്‍ന്നതായി കണ്ടെത്തി. ശനിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്