Connect with us

Crime

ആര്യാ രാജേന്ദ്രന്റെ ശുപാര്‍ശ കത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ഡിജിപി

Published

on

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ശുപാര്‍ശ കത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ശുപാര്‍ശയില്‍ ഡിജിപി തീരുമാനമെടുത്തു. കത്തിൽ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നത്. തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടത്.. ക്രൈം ബ്രാഞ്ചിന്റെ ഏത് യൂനിറ്റ് കേസന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം.
മേയറുടെ പേരിലിറങ്ങിയ കത്തിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിന് മുമ്പ് ക്രൈം ബ്രാഞ്ച് ശുപാ!ശയില്‍ തീരുമാനമെടുക്കേണ്ടിവന്നതാണ്.

അതിനിടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു

Continue Reading