Connect with us

KERALA

ശശി തരൂർ എംപി പാണക്കാടെത്തി. പുതിയ ഗ്രൂപ്പുണ്ടാക്കില്ല. പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് നടത്തുന്നത്.

Published

on

മലപ്പുറം: വിവാദങ്ങൾ തുടരുന്നതിനിടെ ശശി തരൂർ എംപി പാണക്കാടെത്തി. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാണ് ശശി തരൂർ എത്തിയത്. സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ തരൂരിനെ സ്വീകരിച്ചു.

‘പാണക്കാട് സന്ദർശനം സാധാരണ കാര്യമാണ്. മലപ്പുറത്ത് വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണാൻ എത്താറുണ്ട്. കോൺഗ്രസിലെ ഘടകകക്ഷികളെ ഒന്നിപ്പിക്കാനാണ് ശ്രമം. പുതിയ ഗ്രൂപ്പുണ്ടാക്കില്ല. പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് നടത്തുന്നത്. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് എന്റെ ലക്ഷ്യം.’- കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂർ പറഞ്ഞു..എംകെ രാഘവൻ എംപിയും തരൂരിനൊപ്പമുണ്ടായിരുന്നു.

Continue Reading