KERALA
പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടോയെന്ന് കര്‍ശന പരിശോധന നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനനന്തപുരം. :പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടോയെന്ന് കര്‍ശന പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചിലയിടത്ത് പ്രവര്‍ത്തികളില്‍ പരാതികള്‍ വരുന്നുണ്ട്. റോഡ് നിര്‍മ്മാണങ്ങളില്‍ ചിലയിടങ്ങളില്‍ ഗുണനിലവാരം കുറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
?ഗുണനിലവാരം ഉറപ്പാക്കാന്‍ ഗൗരവമേറിയ പരിശോധന ആവശ്യമാണ്. ഇതിനായി മൊബൈല്‍ ക്വാളിറ്റി ലാബുകള്‍ സജ്ജമാക്കും. പ്രവര്‍ത്തി നടക്കുമ്പോള്‍ തന്നെ സഞ്ചരിച്ചു കൊണ്ട് ക്വാളിറ്റി പരിശോധന നടത്തും. ആദ്യമായി മൂന്ന് മേഖലകളില്‍ മൂന്ന് മൊബൈല്‍ ക്വാളിറ്റി ലാബുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023 ആരംഭിക്കുമ്പോള്‍ തന്നെ ലാബുകൾ സജ്ജമാക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.