Crime
രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ ആള്‍ മധ്യപ്രദേശിൽ അറസ്റ്റിൽ

മധ്യപ്രദേശ്: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ ആള്‍ മധ്യപ്രദേശിലെ നഗ്‌ഡയില്‍ നിന്ന് അറസ്റ്റിലായി. നഗ്‌ഡ പൊലീസ് ഇക്കാര്യം ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
ഇന്‍ഡോര്‍ പൊലീസ് നല്‍കിയ ഫോട്ടോയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞതെന്ന് നഗ്‌ഡ പൊലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള ആളാണു പ്രതിയെന്ന് ആധാര്‍ കാര്‍ഡില്‍ നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറഞ്ഞു.