Connect with us

Crime

40 പാക്കറ്റ് കർണാടക മദ്യവും, 8 ലിറ്റർ കേരള മദ്യവുമായി സമാന്തര ബാറുടമ പിടിയിൽ

Published

on

കണ്ണൂർ: അനധികൃത മദ്യവിൽപ്പനക്കാരൻ പിടിയിൽ. ഇയാളിൽ നിന്ന് 40 പാക്കറ്റ് കർണാടക മദ്യവും 8 ലിറ്റർ കേരള മദ്യവും പിടികൂടി. മലയോര മേഖലയിലെ സമാന്തര ബാർ നടത്തിപ്പുകാരെക്കുറിച്ച്  കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ആഴ്ച്ചകളോളം നടത്തിയ രഹസ്യാന്വേഷണത്തെത്തുടർന്ന് മാട്ടറ- കാലാങ്കി ടൗണിലെ അനധികൃത മദ്യ വിൽപ്പനക്കാരനെ കർണ്ണാടക മദ്യവും , ബിവറേജ് മദ്യവുമായി അറസ്റ്റ് ചെയ്യുക വായിരുന്നു . ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണൻ്റെ നേതൃത്വത്തിൽ കാലാങ്കിയിൽ  നടത്തിയ റെയിഡിലാണ് മാട്ടറ – കാലാങ്കി സ്വദേശി മച്ചിനി ഹൗസിൽ  എം.ജി.അരുൺ (23) എന്ന യുവാവിനെ അറസ്റ്റു ചെയ്തത്.

ഈ പ്രദേശങ്ങളിൽ ഇയാളുടെ നേതൃത്വത്തിൽ അനധികൃത മദ്യ വിൽപ്പന സജീവമാണെന്ന് എക്സസൈസ് സംഘം പറഞ്ഞു.. മലയോര മേഖലകളിലെ ഇത്തരം വ്യാജമദ്യലോബികൾ നടത്തുന്ന സമാന്തര ബാറുകളിലൂടെ ലക്ഷങ്ങളാണ് ഇവർ വരുമാനമുണ്ടാക്കുന്നത് . ഇയാളെ ചോദ്യം ചെയ്തതിൽ മലയോര മേഖലയിലെ മദ്യലോബികളുടെ വിവരങ്ങൾ എക്സൈസിന് ലഭിച്ചുണ്ട് .

അനധികൃത മദ്യവിൽപ്പനക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു . പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ടി.കെ.വിനോദൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി.വി.വൽസൻ, കമ്മീഷണർ സ്ക്വാഡ് അംഗം പി ജലീഷ്, ഉത്തരമേഖലാ ജോയിൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം കെ.ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ തോമസ്, ടി.സനലേഷ്,ബെൻഹർ കോട്ടത്തുവളപ്പിൽ എന്നിവരും ഉണ്ടായിരുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

Continue Reading