Connect with us

KERALA

കീവീസ് ക്ലബ്ബ് നിര്‍മ്മിച്ച് നല്‍കിയ വീട് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി തലശ്ശേരി നഗരസഭക്കെതിരെ നിയമ നടപടി

Published

on


കണ്ണൂര്‍ : തലശ്ശേരി നഗരസഭക്കെതിരെ നിയമ നടപടിയുമായ് സി.പി.എം വിമതനായ സി.ഒ.ടി നസീര്‍ നേതൃത്വം നല്‍കുന്ന ക്ലബ്ബ് രംഗത്ത്. തലശ്ശേരിയിലെ സന്നദ്ധ സംഘടനയായ കീവീസ് ക്ലബ്ബാണ് നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശനും സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ് അയച്ചത.്
കീവീസ് ക്ലബ്ബിന്റെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് അനുജത്തിക്കൊരു വീട് പദ്ധതിയില്‍ നിര്‍മ്മിച്ച് നല്‍കിയ വീട് നഗരസഭയുടെ പൗരാവകാശ രേഖയില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായ് നിര്‍മ്മിച്ച് നല്‍കിയെന്ന രേഖപ്പെടുത്തുകയായിരുന്നു. തെറ്റായ രീതിയില്‍ പൗരാവകാശ രേഖയില്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചതിനെതിരെയാണ് സി.പി.എം ഭരിക്കുന്ന നഗര സഭക്കെതിരെ വിമതന്‍ നേതൃത്വം നല്‍കുന്ന ക്ലബ്ബ് രംഗത്ത് വന്നിരിക്കുന്നത.്
മൂന്ന് വര്‍ഷം മുമ്പ് കോടിയേരി മൂഴിക്കരയില്‍ കീവീസ് ക്ലബ്ബ് നിര്‍ധന കുടുംബത്തിന് വീട് വെച്ച് നല്‍കിയിരുന്നു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനായിരുന്നു ഈ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചിരുന്നത.് ഇതാണ് ഇപ്പോള്‍ നഗരസഭ നിര്‍മ്മിച്ച് നല്‍കിയതാണെന്ന പ്രചാരണം നടത്തിയത.് അതിനാല്‍ പൗരാവകാശ രേഖയില്‍ നിന്ന് ഇക്കാര്യം നീക്കം ചെയ്യണമെന്ന ക്ലബ്ബിന്റെ ആവശ്യം അംഗീകരിക്കാതതിനെ തുടര്‍ന്നാണ് നിയമ നടപടിയിലേക്ക് ക്ലബ്ബ് ഭാരവാഹികള്‍ നീങ്ങിയത.്

Continue Reading