HEALTH
കോവിഡിനെ പ്രതിരോധിക്കാന്‍ ബിസിജി വാക്‌സിന്‍ പരിശോധനക്ക് ബ്രിട്ടന്‍ ശ്രമം തുടങ്ങി

ലണ്ടന്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ ക്ഷയരോഗത്തിനുള്ള ബാസിലസ് കാല്‍മെറ്റ്-ഗുറിന്‍ (ബിസിജി) വാക്‌സിന് സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ബ്രിട്ടന്‍ ശ്രമം തുടങ്ങി. ഇതിനായി 10,000 പേരെ തിരഞ്ഞെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് എക്സ്റ്ററിന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടക്കുന്നത്.
ബിസിജി വാക്‌സിന്‍ ആളുകളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഇത് കോവിഡിനെതിരേ ചില പരിരക്ഷകള്‍ നല്‍കുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി ഓഫ് എക്സ്റ്ററിലെ പ്രൊഫ ജോണ്‍ ക്യാമ്പല്‍ പറഞ്ഞു. അപകട സാധ്യതയുള്ളവരെ സംരക്ഷിക്കാന്‍ ബിസിജി വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയുമോയെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്.അപകടസാധ്യതയുള്ള ആളുകളെ സംരക്ഷിക്കാന്‍ ബിസിജി വാക്‌സിന്‍ സഹായിക്കുമോയെന്നാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. അങ്ങനെയാണെങ്കില്‍, ലഭ്യമായതും ചെലവ് കുറഞ്ഞതുമായ ഈ വാക്‌സിനേഷന്‍ നല്‍കുന്നതിലൂടെ ഞങ്ങള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.