Connect with us

Crime

ഫുട്‌ബോൾ ആവേശം അതിരു വിട്ടു  സംസ്ഥാനത്ത് വ്യാപക അക്രമം; കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു, കൊച്ചിയിൽ പൊലീസുകാരനെ കാലിൽ പിടിച്ച്  വലിച്ചിഴച്ചു 

Published

on

കണ്ണൂർ: ഫുട്‌ബോൾ വിജയാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. അനുരാഗിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ആറ് പേരെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാർക്ക് മർദനമേറ്റു. തിരുവനന്തപുരം പൊഴിയൂരിൽ എസ് ഐക്കാണ് മർദനമേറ്റത്. മദ്യപിച്ചെത്തിയവരെ നിയന്ത്രിക്കുന്നതിനിടെയിലായിരുന്നു സംഭവമെന്നാണ് സൂചന.കൊച്ചി കലൂരിൽ നടുറോഡിലാണ് പൊലീസുകാർക്ക് മർദനമേറ്റത്. സ്റ്റേഡിയം പരിസരത്ത് നിന്നിറങ്ങിയവരാണ് ആക്രമണം നടത്തിയത്. പൊലീസുകാരനെ കാലിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. വാഹനങ്ങൾ തടഞ്ഞ് ചോദ്യം ചെയ്‌തതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം

Continue Reading