Connect with us

Entertainment

പ്രശസ്ത താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published

on

പന്തളം : പ്രശസ്ത താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താരത്തിന്റെ വീട്ടിലെ മുകളിലത്തെ നിലയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അന്വേഷിക്കാനെത്തിയ പൊലീസാണ് പുലർച്ചെ രണ്ട് മണിയോടെ യുവതി തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത്. ഉല്ലാസ് ഈ സമയം വീട്ടിലുണ്ടായിരുന്നു .
ചാനലുകളിൽ കോമഡി പരിപാടികളിലൂടെയാണ് ഉല്ലാസ് പ്രശസ്തനായത്. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കഴിഞ്ഞ ദിവസം ഉറങ്ങിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading