HEALTH
ചൈനയില്‍ കോവിഡിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു

ബെയ്ജിങ്: ചൈനയില്‍ കോവിഡിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണമുയരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
ഷി ജിന്‍പിങ് സര്‍ക്കാര്‍ അടച്ചിടല്‍നിയന്ത്രണങ്ങള്‍ ഇളവുചെയ്തതോടെയാണ് ചൈനയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ചുയര്‍ന്നത്. ബെയ്ജിങ്, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ രോഗബാധിതര്‍ നിറഞ്ഞു. അടുത്ത 90 ദിവസത്തിനുള്ളില്‍ 60 ശതമാനത്തിലേറെ ചൈനക്കാര്‍ക്കും കോവിഡ് ബാധിക്കുമെന്നും ലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടയുണ്ടെന്നും അമേരിക്കയിലെ സാംക്രമികരോഗവിദഗ്ധനും ആരോഗ്യ-സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗല്‍ ഡിങ് ട്വീറ്റുചെയ്തിരുന്നു.കോവിഡ്ബാധിച്ച് മരിച്ചവര്‍ക്കായി നീക്കിവെച്ച ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്ന് ‘ദ വോള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ടുചെയ്തു.