Connect with us

HEALTH

കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കിൽ ജോ‍ഡോ യാത്ര നിർത്തുക രാഹുലിന് കേന്ദ്രം കത്തയച്ചു

Published

on

ന്യൂഡൽഹി∙ ഭാരത് ജോ‍ഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ, പൊതുജനാരോഗ്യ അടിയന്തര അവസ്ഥ കണക്കിലെടുത്ത് യാത്ര അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അയച്ച കത്തിൽ പറയുന്നത്.

യാത്രയിൽ മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്നും പ്രതിരോധ കുത്തിവയ്പ് എടുത്തവർ മാത്രം പങ്കെടുക്കണമെന്നും ആരോഗ്യ കത്തിൽ ചൂണ്ടിക്കാട്ടി. ചൈനയിൽ കോവിഡിന്റെ പുതിയ തരംഗത്തെ തുടർന്നുള്ള ആശങ്കകൾക്കിടെയാണ് കത്ത് നൽകിയത്.

Continue Reading