KERALA
ബഫർ സോൺ വിഷയത്തിൽ വിശദീകരണവുമായി റവന്യൂ മന്ത്രി

തൃശ്ശൂർ: ബഫർ സോൺ വിഷയത്തിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജൻ. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലയുടെ ബഫർസോണിൽ ഉൾപ്പെടുത്താനാവില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഇതിനു വിരുദ്ധമായി കോടതി വീണ്ടും നിലപാടെടുത്താല്‍ എന്തു ചെയ്യുമെന്ന് അപ്പോള്‍ ആലോചിക്കാമെന്നും രാജന്‍ പറഞ്ഞു.
സര്‍ക്കാരിന്‍റെ അഭിപ്രായവുമായി രാഷ്ട്രീയമായും നിയമപരമായും ഭരണപരമായും മുന്നോട്ടുപോവും. കോടതി കേരളത്തിന്‍റെ ഉപഗ്രഹ സര്‍വേ ചോദിച്ചാല്‍ തരാനാവില്ലെന്നു സര്‍ക്കാരിനു പറയാനാവില്ല. ഒരു കിലോമീറ്റര്‍ പ്രദേശത്തിന്‍റെ ഭൂപടം എങ്ങനെയാവും എന്നു ചോദിച്ചാല്‍ തരാന്‍ സൗകര്യമില്ലെന്നു പറയാന്‍ സര്‍ക്കാരിന് എന്താണ് അവകാശം. മണ്ണൂത്തിയില്‍നിന്നു വടക്കഞ്ചേരിയിലേക്കുള്ള ഹൈവേ വരെ ഈ ഭൂപടത്തില്‍ വരും. അതൊക്കെ കോടതി അറിയണ്ടേയെന്നും മന്ത്രി ചോദിച്ചു.
ബഫര്‍സോണില്‍ ഉള്‍പ്പെട്ട 115 വില്ലേജുകളിലെയും ഫീല്‍ഡ് വെരിഫിക്കേഷന്‍ അതിവേഗം പൂര്‍ത്തിയാക്കും. കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ആ പ്രദേശത്തു വരുന്ന ജനവാസമേഖലകളുടെയും മറ്റും കാര്യങ്ങളും അറിയിക്കും. ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കണമെന്ന സര്‍ക്കാരിന്‍റെ അഭിപ്രായം. അത് കോടതിയെ അറിയിക്കും. ജനുവരി ഏഴു വരെ പരാതി നല്‍കാന്‍ സമയം നല്‍കിയിട്ടുണ്ട്. അതിനു ശേഷം ഫിസിക്കല്‍ വെരിഫിക്കേഷന്‍ മതിയെന്ന അഭിപ്രായമാണ് നേരത്തെ ഉണ്ടായിരുന്നത്. ലഭിക്കുന്ന അപേക്ഷകളില്‍ അതതു സമയം തന്നെ വെരിഫിക്കേഷന്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.