KERALA
നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ ആലപ്പുഴക്കാരിയായ 10 വയസുകാരി മരിച്ചു

ന്യൂഡൽഹി: നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. 10 വയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാണ് ആലപ്പുഴ സ്വദേശിയായ നിദ നാഗ്പുരില്‍ എത്തിയത്. അണ്ടര്‍ 14 ടീം അംഗമായിരുന്നു നിദ. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് താമസിക്കുന്ന ഹോട്ടലില്‍വച്ച് ഛര്‍ദി അനുഭവപ്പെടുന്നത്. പിന്നീട് അവിടെ നിന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഛർദ്ദക്കായുള്ള കുത്തിവെപ്പ് എടുത്തുവെങ്കിലും നില വഷളാവുകയായിരുന്നു. പിന്നീട് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായിലെന്ന് ആശുപത്രി അധിക്രതർ അറിയിക്കുകയായിരുന്നു.
എന്നാൽ ആശുപത്രിയിലേക്കു പോവുന്ന സമയത്ത് ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നിദയുടെ വീട്ടുകാര്‍ നാഗ്പുരിലേക്കു തിരിച്ചിട്ടുണ്ട്. അതേസമയം, ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അവഗണനയാണ് എന്നും വാദങ്ങളുയരുന്നുണ്ട്. ടീം താത്കാലിക സൗകര്യങ്ങളിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു.