Crime
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചകേസില്‍ ഉത്തരവ് പാലിക്കാത്തതില്‍ നിരുപാധികം ക്ഷമ ചോദിച്ച് സര്‍ക്കാര്‍

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചകേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതില്‍ നിരുപാധികം കോടതിയിൽ ക്ഷമ ചോദിച്ച് സര്‍ക്കാര്‍. കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നേരിട്ട് കോടതിയില്‍ ഹാജരായാണ് ക്ഷമ ചോദിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് നിര്‍ദേശത്തില്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ജനുവരി 15-ാം തീയതിക്കുള്ളില്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുമുതല്‍ നശിപ്പിച്ച സംഭവം ഗൗരവമുള്ളതാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.