Crime
എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ ഒരു വഞ്ചന കേസ് കൂടി ചൊക്ലി സ്വദേശിയുടെ പരാതിയില്‍ കാസര്‍ഗോഡ് പോലീസ് കേസെടുത്തു

കാസര്‍ഗോഡ്: എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഒരു വഞ്ചന കേസ് കൂടി. കണ്ണൂര്‍ ചൊക്ലി സ്വദേശിയുടെ പരാതിയില്‍ കാസര്‍ഗോഡ് പൊലീസാണ് കേസെടുത്തത്. നിക്ഷേപമായി 5 ലക്ഷം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് ചൊക്ലി സ്വദേശിയുടെ പരാതി. ഇതോടെ എംഎല്‍എക്കെതിരെ 86 വഞ്ചന കേസുകളായി. എന്നാല്‍ പൊലീസ് ഇത് വരെ കമറുദ്ദീന്റെ മൊഴിയെടുക്കുകയോ എംഎല്‍എ അറസ്റ്റ് ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല.
ഓഗസ്റ്റ് 27നാണ് ചെറുവത്തൂര്‍ സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് നിക്ഷേപമായി വാങ്ങിയ 35 ലക്ഷം തട്ടിയെന്ന പരാതിയില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ചന്തേര പൊലീസ് ആദ്യത്തെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിനും പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിനും കൈമാറിയ കേസ് നിലവില്‍ അന്വേഷിക്കുന്നത് എഎസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്.
പരാതിക്കാരുടെ വിശദമായ മൊഴിയെടുക്കലും തെളിവ് ശേഖരണവുമെല്ലാം കഴിഞ്ഞ ശേഷമേ എംഎല്‍എയെ ചോദ്യം ചെയ്യൂ എന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസര്‍ഗോഡ് ജ്വല്ലറി ശാഖയില്‍ വേണ്ട 46 കിലോ സ്വര്‍ണവും ചെറുവത്തൂരിലെ ജ്വല്ലറിയില്‍ ഉണ്ടാകേണ്ട 34 കിലോ സ്വര്‍ണവും കാണാനില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.