Connect with us

Crime

എൻഐഎ റെയ്‌ഡിൽ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ അഭിഭാഷകൻ കൊലപാതക സ്ക്വാഡ് അംഗം

Published

on

കൊച്ചി: കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ എൻഐഎ റെയ്‌ഡിൽ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി. ഇയാൾ കൊലപാതക സ്ക്വാഡ് അംഗമെന്ന് എൻ.ഐ.എ പറഞ്ഞു. എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി ജനുവരി മൂന്ന് വരെ റിമാന്റ് ചെയ്തു.. നിയമ ബിരുദധാരിയും ഹൈക്കോടതിയിൽ അഭിഭാഷകനുമാണ് മുബാറക്ക്. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യകാല പ്രവർത്തകനായ ഇയാൾ നാട്ടിൽ കരാട്ടെ, കുങ്‌ഫു എന്നിവ പരിശീലനം നൽകിയിരുന്നതായാണ് വിവരം. ഇപ്പോൾ ഓർഗാനിക് വെളിച്ചെണ്ണ ഉൽപാദന യൂണിറ്റ് നടത്തുന്നു. മുബാറക്കിന്റെ ഭാര്യയും അഭിഭാഷകയാണ്.

പോപ്പുലർ ഫ്രണ്ടിന്റെ ഒന്നാംനിര നേതാക്കൾ പിടിയിലായതോടെ രണ്ടാം നിര നേതാക്കളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. കൂടുതൽ ആളുകളെ പോപ്പുലർ‌ ഫ്രണ്ട് ബന്ധത്തെ തുടർന്ന് ചോദ്യം ചെയ്യാൻ എൻഐഎ വിളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അറസ്‌റ്റിലായ മുബാറക്കിന്റെ വീട്ടിൽ നിന്നും ആയുധങ്ങളും മറ്റും പിടിച്ചെടുത്തിരുന്നു.
ഇന്നലെ പുലർച്ചെ നാല് മണിയ്‌ക്ക് വീട്ടിൽ എത്തിയ എൻഐഎ സംഘം ഒൻപത് മണിവരെയാണ് പരിശോധന നടത്തിയത്. തുടർന്ന് ഇയാളെ കസ്‌റ്റഡിയിലെടുത്തു. ഇതിന്ശേഷം 20 മണിക്കൂറോളം ചോദ്യം ചെയ്‌തതിന് പിന്നാലെയായിരുന്നു ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Continue Reading