Connect with us

Crime

ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ട് കഫ് സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന്  മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

Published

on

ന്യൂഡൽഹി: നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മാരിയോൺ ബയോടെക് നിർമ്മിക്കുന്ന രണ്ട് കഫ് സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന് ഉസ്ബക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ആംബ്രോണോൾ സിറപ്പ്, ഡോക്ക് -1- മാക്സ് സിറപ്പ് എന്നിവയ്ക്കാണ് ലോകാരോഗ്യ സംഘടന വിലക്കേർപ്പെടുത്തിയത്.ലബോറട്ടറി വിശകലനത്തിൽ ഈ രണ്ട് ഉൽപ്പന്നങ്ങളിലും കുട്ടികളുടെ ശരീരത്തിന് താങ്ങാവുന്നതിനേക്കാൾ കൂടുതൽ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ എത്തിലീൻ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന അറിയിച്ചു.കഴി‌ഞ്ഞ ഡിസംബറിലാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നുകൾ കഴിച്ച് 19 കുട്ടികൾ മരിച്ചതായി ഉസ്ബക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാരിയോൺ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം സസ്പെൻഡ് ചെയ്തിരുന്നു.

Continue Reading