Crime
കരിപ്പൂരിൽ 2.55 കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി റൈസ് കുക്കറിലും ഫാനിലും ജ്യൂസ് മേക്കറിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കോഴിക്കോട്: കരിപ്പൂരിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച 2.55 കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നും 4.65 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കടപ്പാട് സ്വദേശി ഇസ്മായിൽ, അരിമ്പ്ര സ്വദേശി അബ്ദുൽ റൗഫ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
റൈസ് കുക്കറിലും ഫാനിലും ജ്യൂസ് മേക്കറിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. എയർകാർഗോ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. കേസുകളിൽ കസ്റ്റംസ് വിശദമായ തുടരന്വേഷണം ആരംഭിച്ചു.