Crime
യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം.പൊലീസ് കണ്ണീർ വാതക ഷെല്ലുകളും, ഗ്രനേഡും പ്രയോഗിച്ചു.

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന അധ്യക്ഷൻ പികെ കുഞ്ഞാലിക്കുട്ടിയുടെയും പികെ ഫിറോസിന്‍റെയും പ്രസംഗം തീർന്നതിനു പിന്നാലെയാണ് പ്രവർത്തകർ അക്രമാസക്തമായത്.
സംസ്ഥാന സർക്കാരിനെതിരെ ‘സേവ് കേരള മാർച്ച്’ എന്ന മുദ്രവാക്യമുയർത്തിയാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചത്. അഴിമതി, തൊഴിലില്ലാഴ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങളാണ് പ്രതിഷേധ റാലിയിൽ ഉന്നയിച്ചത്. അക്രമസക്തരായ പ്രവർത്തകർ പൊലീസിന് നേരെ കല്ലും, ചെരിപ്പും, കസേരകളും വലിച്ചെറിഞ്ഞു. ഇതോടെ പൊലീസ് പ്രവർത്തകർക്കു നേരെ ലാത്തി വീശി. സംഘർഷം രൂക്ഷമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും, ഗ്രനേഡും പ്രയോഗിച്ചു.