Connect with us

Crime

ഐഎസ്ആര്‍ഒ  ഗൂഢാലോചന കേസിലെ  പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Published

on


കൊച്ചി:ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മുന്‍ ഡിജിപി സിബി മാത്യൂസ്, ഐബി ഉദ്യോഗസ്ഥനായ പി. എസ്. ജയപ്രകാശ്, ആര്‍. ബി. ശ്രീകുമാര്‍, തമ്പി എസ്. ദുര്‍ഗാദത്ത് തുടങ്ങിയവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇന്ത്യ വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും, ഇതില്‍ വിദേശശക്തികള്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു സിബിഐയുടെ വാദം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ വിദേശബന്ധത്തിനു തെളിവില്ലെന്നും, നമ്പി നാരായണന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതു കൂട്ടായ തീരുമാനത്തിന്‍റെ ഭാഗമായിരുന്നെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. 

1994ലെ ഐഎസ്ആര്‍ഒ ചാരക്കേസ് ശാസ്ത്രജ്ഞരെ കുടുക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നതാണ് സിബിഐ കേസ്. കേസില്‍ നമ്പി നാരായണന്‍ നിരപരാധിയാണെന്നും നേരത്തെ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

Continue Reading