KERALA
ഒടുവിൽ പി.ടി 7 നെ യും പൂട്ടി. ആനയുടെ ചെവിക്ക് പിന്നിലായിട്ടാണ് മയക്കുവെടിയേറ്റത്

പാലക്കാട്: വൻ സന്നാഹം ഒരുക്കി ധോണിയിലെ ജനവാസ മേഖലയിൽ ഭീതിപരത്തുന്ന പി ടി സെവൻ എന്ന കാട്ടാനയ്ക്ക് രണ്ടാം ദിനം മയക്കുവെടിയേറ്റു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ധോണി അരിമണി ഭാഗത്ത് വച്ച് പി ടി 7നെ മയക്കുവെടിവച്ചത്. ആനയുടെ ചെവിക്ക് പിന്നിലായിട്ടാണ് മയക്കുവെടിയേറ്റത്. കാട്ടാനയുടെ അടുത്ത് അമ്പത് മീറ്റർ അകലെ നിന്നായിരുന്നു വെടിവച്ചത്. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചത്. കഴിഞ്ഞ ദിവസം ഉൾക്കാട്ടിലേക്ക് മാറിയ ആനയെ പിടികൂടാൻ ഇന്ന് അതിരാവിലെ ദൗത്യ സംഘം പുറപ്പെട്ടിരുന്നു. ധോണിയിലെ കോർമ മേഖലയിൽ ആനയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. മയക്കുവെടിയേറ്റ ആനയെ സുരക്ഷിതമായി കാട്ടിൽ നിന്നും പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. പാതയൊരുക്കുന്നതിനായുള്ള ശ്രമം തുടങ്ങി, ഇതിനായി ജെ സി ബിയും ലോറിയും എത്തിച്ചു ആനയെ ലോറിയിൽ ഇപ്പോൾ കയറ്റി കഴിഞ്ഞു.