Connect with us

KERALA

ചിന്തയുടെ വാദം പൊളിഞ്ഞു ശമ്പള കുടിശിക ചിന്ത ജെറോം തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് ഉത്തരവ്

Published

on

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി. 17 മാസത്തെ ശമ്പള കുടിശികയായ 8.50 ലക്ഷം തുകയാണ് അനുവദിച്ചിരിക്കുന്നത്. ശമ്പള കുടിശിക ചിന്ത ജെറോം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കായിക-യുവജന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐഎഎസ് ആണ് ഉത്തരവിറക്കിയത്. 

എന്നാൽ താൻ ശമ്പളതുക നൽകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു നേരത്തെ ചിന്ത ജെറോം നേരത്തെ പ്രതികരിച്ചിരുന്നത്. താൻ ശമ്പള വർധനവ് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെങ്കിൽ പുറത്ത് വിടാനും ചിന്ത മാധ്യമങ്ങളെ വെല്ലുവിളിച്ചു. ചിന്ത പറഞ്ഞത് കളവാണെന്ന് ഇന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ നിന്ന് വ്യക്തമായി. ചിന്ത ആവശ്യപ്പെട്ടു, സർക്കാർ അനുവദിച്ചു എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

Continue Reading