Crime
സി.ബി.ഐ കുരുക്ക് മുറുക്കുന്നതിനിടെ ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് വിവരം. സ്വര്‍ണക്കടത്തില്‍ ഇഡി അന്വേഷിക്കുന്ന കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇന്നലെ ശിവശങ്കര്‍ നിയമോപദേശത്തിനായി ഹൈക്കോടതി അഭിഭാഷകന്‍ എസ് രാജീവിനെ സമീപിച്ചിരുന്നു.
ലൈഫ്മിഷന്‍ കരാര്‍ അട്ടിമറിച്ചത് ശിവശങ്കറാണെന്ന് കേസില്‍ സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു. സി.ബി.ഐയുടെ അന്വേഷണത്തിനനുസരിച്ച് തുടര്‍ തീരുമാനങ്ങള്‍ മതിയെന്നാണ് നിയമോപദേശം. ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് എതിരെ മാത്രമാണ് അന്വേഷണത്തില്‍ കോടതിയില്‍ നിന്ന് സ്റ്റേയുളളത്. യുണിടാകിനെതിരെ അന്വേഷണത്തില്‍ സ്റ്റേ ലഭിച്ചിട്ടില്ല. അതിനാല്‍ ചോദ്യം ചെയ്യുന്നതുള്‍പ്പടെ നടപടികള്‍ ശിവശങ്കറിനെതിരെ ഉണ്ടാകാന്‍ ഇനിയും സാദ്ധ്യതയുണ്ട്.
അതേസമയം ശിവശങ്കര്‍ നല്‍കിയ മൊഴി വിശദമായി പരിശോധിക്കാന്‍ കസ്റ്റംസ് തീരുമാനം. മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കസ്റ്റംസ് നടപടി. അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ശിവശങ്കറില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനാണ് കസ്റ്റംസ് തീരുമാനം.
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴി കൂടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫീസില്‍ 22 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ചെയ്തുനല്‍കിയിട്ടുണ്ടെന്ന ചോദ്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്.ഇവയ്‌ക്കെല്ലാം മറുപടി നല്‍കിയെങ്കിലും മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ലന്നാണ് കസ്റ്റംസില്‍ നിന്നും ലഭിക്കുന്ന സൂചന.
പല കാര്യങ്ങളും ശിവശങ്കര്‍ മറച്ചുവെച്ചതായാണ് വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമായി സൗഹൃദം മാത്രമാണെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ അദ്ദേഹം മാറ്റി. കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സി.ബി.ഐ കൂടി കുരുക്ക് മുറുക്കിയതോടെയാണ് ശിവശങ്കര്‍ മുന്ഡകൂര്‍ ജാമ്യ ഹരജിയുമായ് കോടതിയെ സമീപിച്ചത.്