Connect with us

KERALA

ജോസ് കെ മാണി വിഭാഗം ഇടതു ചേരിയിലെത്തി രാജ്യസഭാ സ്ഥാനം ഉടന്‍ രാജിവെക്കും

Published

on

കോട്ടയം: ഒടുവില്‍ മാണി സാറിന്റെ മകന്‍ ഇടതുമുന്നണിയുടെ ഭാഗമായി. ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാനം ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പമായി. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.ഇതോടെ യു.ഡി.എഫുമായുള്ള എല്ലാ ബന്ധവും ജോസ് കെ മാണി വിഭാഗം അറുത്തു മാറ്റി.

ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് ഇനി മുന്നോട്ട് പോകാനാകില്ലെന്നും ജോസ് കെ. മാണി വ്യക്താക്കി. എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല.ഇനിയും അതിനാല്‍ തുടര്‍ന്ന് പോകാന്‍ ഇല്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യയാണ് നടത്തിയെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.

രാവിലെ 9 മണിക്ക് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആദ്യം എല്‍.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു. തോമസ് ചാഴിക്കാടന്‍ എം.പി., റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്.തുടര്‍ന്ന് പിതാവ് കെ.എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു. 9.40-ഓടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃ യോഗത്തിന് ശേഷമാണ് 11 മണിയോടെ ജോസ് കെ. മാണി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും അങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് അതിന് വഴങ്ങാതെ വന്നതോടെ തുടങ്ങിയ ഭിന്നതയാണ് ഇപ്പോള്‍ ജോസിനെയും കൂട്ടരേയും ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത.് പാല സീറ്റ് ജോസ് കെ.മാണിക്ക് മത്സരിക്കാന്‍ സി.പി.എം ധാരണയാക്കിയതായും വിവരമുണ്ട്.

എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി. കാപ്പന്‍ നിലപാട് കടുപ്പിച്ചത് ഇടത് ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും. 15 വര്‍ഷത്തെ രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് പാലാ സീറ്റ് പിടിച്ചെടുത്തതെന്നും അതിനാല്‍ വിട്ടുകൊടുക്കാനാവില്ലെന്നും മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാപ്പനെ ചാക്കിലാക്കാന്‍ യു.ഡി.എഫും കച്ചകെട്ടിയിറങ്ങി കഴിഞ്ഞു. മുന്‍ മുഖ്യമ്ന്ത്രി ഉമ്മന്‍ചാണ്ടിയാണ് കാപ്പനുമായ് ചര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്നത.് എന്‍.സി.പി ദേശീയ ഘടകം യു.പി.എയുടെ ഭാഗമായതിനാല്‍ കാപ്പന് കോണ്‍ഗ്രസ് ചേരിയില്‍ പോകുന്നതിന് ദേശീയ നേതൃത്വം പച്ച കൊടി കാണിക്കുമെന്നാണ് വിവരം. അങ്ങിനെയങ്കില്‍ പാലയില്‍ യു.ഡി.എഫ് ബാനറില്‍ മാണി സി കാപ്പന്‍ മത്സര രംഗത്ത് ഇറങ്ങും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണിയും കളത്തിലുണ്ടാകും.

Continue Reading