Crime
നിയമസഭാ കയ്യാങ്കളി കേസ് ഈ മാസം28ലേക്ക് മാറ്റി. മന്ത്രിമാരടക്കം ആറ് പ്രതികൾ ഹാജരാകണം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഈ മാസം 28 ലേക്ക് മാറ്റി. മന്ത്രിമാരടക്കം ആറ് പ്രതികൾ ഹാജരായാൽ അന്ന് തന്നെ കുറ്റപ്പത്രം വായിക്കുമെന്ന് തിരുവനന്തപുരം സിജെഎം കോടതി അറിയിച്ചു.
ബാർക്കോഴ കേസിൽ ആരോപണ വിധേയനായ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. ആറ് ഇടത് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി തള്ളിയ കോടതി എല്ലാ പ്രതികളോടും ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിനിടെ കേസിലെ പ്രതികളായ വി.ശിവൻകുട്ടി, കെ അജിത്, സി കെ സദാശിവൻ, കുഞ്ഞുഹമ്മദ് മാസ്റ്റർ എന്നിവർ കോടതി ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിലെ പ്രതികളായ മന്ത്രിമായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ ജാമ്യെടുത്തിട്ടില്ല.