Crime
ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കർ ഹാജരായത്.
അതേസമയം കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് വൈകും. ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ശിവശങ്കർ സമർപ്പിച്ച് മുൻകൂർ ജാമ്യാപേക്ഷയിലാണ് നിർദ്ദേശം. ചോദ്യം ചെയ്യലിനായി എൻഫോഴസ്‌മെന്റ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.