KERALA
രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് വയനാട് കലക്ടർ അനുമതി നിഷേധിച്ചു

കൽപ്പറ്റ : രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് വയനാട് കളക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച് നിര്‍മിച്ച മുണ്ടേരി സ്കൂളിലെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനാണ് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്.
സര്‍ക്കാരിനെ അറിയിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. എന്നാല്‍ സര്‍ക്കാര്‍ രാഷ്ട്രിയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.