KERALA
നികുതി വര്‍ധനവിനെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍.ബജറ്റില്‍ പാർട്ടിക്കുള്ള അഭിപ്രായം നിയമസഭയില്‍ പറയും.

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെ ന്യായീകരിച്ച് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്തിന്റെ വരുമാനത്തിന് വേണ്ടിയാണ് ഇന്ധനത്തിന് നികുതി ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന് വേറെ വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നികുതി വര്‍ധിപ്പിക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി യോഗങ്ങളിലോ ക്യാബിനറ്റ് യോഗങ്ങളിലോ ചര്‍ച്ച ചെയ്യാറില്ല. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പൂര്‍ണമായും ധനമന്ത്രിക്കുള്ളതാണ്. അത് ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാണ്.
ബജറ്റില്‍ പാർട്ടിക്കുള്ള അഭിപ്രായം നിയമസഭയില്‍ പറയും. വിമര്‍ശനങ്ങളും ചര്‍ച്ചകളും നിയമസഭയില്‍ നടക്കും. മുന്നണിക്കുള്ളില്‍ പറയേണ്ട അഭിപ്രായങ്ങള്‍ അവിടെ മാത്രമേ പറയുകയുള്ളൂ. നികുതി കുറയ്ക്കണോ വേണ്ടയോ എന്നത് ധനമന്ത്രി തീരുമാനിക്കുമെന്നും കാനം പറഞ്ഞു