KERALA
ബജറ്റിനെതിരെ തീ പാറുന്ന സമരത്തിലേക്കാണ് കോൺഗ്രസ് കടക്കുന്നതെന്നതെന്നു കെ സുധാകരൻ
.
കണ്ണൂർ: താൻ കെപിസിസി അധ്യക്ഷനായിക്കുന്ന അത്ര കാലത്തോളം കോൺഗ്രസ് ഒരു വിഷയത്തിലും ഹർത്താൽ നടത്തില്ലെന്ന് കെ സുധാകരൻ. നയപരമായി കോൺഗ്രസ് ഹർത്താലിന് എതിരാണെന്നും സുധാകരൻ പറഞ്ഞു.
ഹർത്താൽ നടത്തിയില്ലെങ്കിലും ബജറ്റിനെതിരെ തീ പാറുന്ന സമരത്തിലേക്കാണ് കോൺഗ്രസ് കടക്കുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സാധാരണക്കാരന്‍റെ നടുവ് ഒടിക്കുന്ന തരത്തിലുള്ള നികുതിക്കൊള്ളയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയത്തിന്‍റെയും കൊവിഡിന്‍റെയും ദുരിതത്തിൽ നിന്ന് പൂർണമായി കരകയറുന്നതിനു മുമ്പാണ് ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റ്. നിവർന്നു നിൽക്കുന്ന ജനങ്ങളുടെ നടുവിനിട്ട് ചവിട്ടി താഴെയിടാനാണ് സർക്കാർ ശ്രമിക്കുന്നത്. ബ്ലേഡ് മാഫിയക്ക് തുല്യമായിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം നികുതി വർധനവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പാർട്ടി തീരുമാനം. കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ചുകൊണ്ട് ഈ മാസം 7-ന് കേന്ദ്ര ഓഫീസുകളൾക്ക് മുമ്പിലും സംസ്ഥാന ബജററ്റിനെതിരെ 9-നും സമരം നടത്തുമെന്ന് സുധാകരൻ അറിയിച്ചു.
