Connect with us

Crime

വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ

Published

on

ഇടുക്കി: വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നി‌ർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായതിന് പിന്നാലെയാണ് അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെടുത്തെന്നാണ് ബാബുരാജിനെതിരെ പരാതി.കല്ലാർ ആനവിരട്ടി കമ്പി ലൈനിൽ നടന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിയ്ക്കാണ് പാട്ടത്തിന് നൽകിയത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.

Continue Reading