Connect with us

Crime

ആത്മഹത്യശ്രമത്തെത്തുടര്‍ന്ന് ചികിത്സയിലായ യുവതിയെ ബലാൽസംഗം ചെയ്തു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

Published

on




തൃശ്ശൂര്‍: ആത്മഹത്യാശ്രമത്തിൽഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികിത്സയ്‌ക്കെത്തിച്ച യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം ആല സ്വദേശി ദയാലാല്‍ ആണ് അറസ്റ്റിലായത്.

ആത്മഹത്യശ്രമത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു യുവതിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. മെഡിക്കല്‍ കോളേജിലേക്ക് വരുന്നതിനിടെ പ്രതിയും ആംബുലന്‍സില്‍ കയറി. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ രോഗിയുടെ ബന്ധുവാണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ മുറിയില്‍വെച്ച് വെച്ച്  പീഡിപ്പിക്കുകയായിരുന്നു. യുവതി നഴ്‌സിനോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തായത്. നഴ്‌സ് ഉടനെ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പോലീസില്‍ അറിയിച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Continue Reading