Connect with us

KERALA

ഇന്ധന സെസിനെതിരെ പ്ലക്കാര്‍ഡുകളുമായ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തി.

Published

on

തിരുവനന്തപുരം: ഇന്ധന സെസിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷത്തിന്റെ തീരുമാനം. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തി പ്രതിഷേധിച്ചത്. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വര്‍ധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ഹെല്‍ത്ത് കാര്‍ഡില്‍ അപാകതകള്‍ ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.
ഒരു വിഭാഗം എം.എല്‍.എമാര്‍ പ്രതിഷേധിക്കുമ്പോള്‍ മറ്റുള്ളവര്‍ ബജറ്റ് ചര്‍ച്ചയില്‍ അടക്കം സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനേതാവ് ഇന്ന് സഭയില്‍ സമരപ്രഖ്യാപനം നടത്തും.
വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബുധനാഴ്ച ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Continue Reading