Crime
പോപ്പുലര്‍ ഫ്രണ്ട് നിരോധനം അന്വേഷണം എസ്ഡിപിഐയിലേക്ക്.

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധനം അന്വേഷണം എസ്ഡിപിഐയിലേക്ക്. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തൃശൂരില്‍ പിടിയിലായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്മാനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയുന്നത്.
ഇന്ന് രാവിലെ 10 മണിക്കാണ് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറകയ്ക്കലിനോട് എന്‍ഐഎ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെടത്. ചോദ്യം ചെയ്യല്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
എസ്ഡിപിഐയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് തൃശൂരില്‍ പിടിയിലായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്മാനാണ്. അതിനാല്‍ തന്നെ ഉസ്മാനും റോയ് അറയ്ക്കലും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന തരത്തില്‍ എന്‍ഐഎ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവര ശേഖരണത്തിന് എന്‍ഐഎ ഇപ്പോള്‍ റോയ് അറയ്ക്കലിനെ ചോദ്യം ചെയ്യുന്നത്.
പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും എസ്ഡിപിഐയിലേക്ക് എത്തിയ ആളുകളെ വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം. നേരത്തെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അജ്മല്‍ ഇസ്മായെലിനെ കൊച്ചിയില്‍ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.