HEALTH
ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്ക് നാളെ ബംഗളുരുവിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചു. അതിനിടെ ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്ക് നാളെ വൈകിട്ട് ബംഗളുരുവിലേക്ക് കൊണ്ടുപോകും. ഇതിനായ് എയർ ആംബുലൻസ് ഒരുക്കി കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. മുഴുവൻ ചികിത്സാ സഹായവും പാർട്ടി ഏറ്റെടുത്തതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിവിധ വകുപ്പുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും.