Connect with us

Crime

രാഹുൽ ഗാന്ധി മോദിക്കെതിരെ നടത്തിയ പരാമർശങ്ങൾ രേഖയിൽനിന്നു നീക്കണമെന്നു ബി ജെ പി

Published

on

ന്യൂ‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ രേഖയിൽനിന്നു നീക്കണമെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. പാർലമെന്റിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ എംപിമാർ മുൻകൂട്ടി അറിയിക്കണമെന്ന ചട്ടം രാഹുൽ പാലിച്ചില്ലെന്ന് മന്ത്രി ലോക്സഭയിൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നടപടിക്ക് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

‘‘പാർലമെന്റ് ചട്ടങ്ങൾ അനുസരിച്ച്, ഒരു എംപി മുൻകൂർ അറിയിപ്പ് നൽകിയില്ലെങ്കിൽ ആരോപണങ്ങളൊന്നും ഉന്നയിക്കാൻ കഴിയില്ല. ഒരു കോൺഗ്രസ് നേതാവ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവന നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരെ അവകാശലംഘന പ്രമേയം അവതരിപ്പിക്കുകയും നോട്ടിസ് നൽകുകയും വേണം.’’– മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയിൽ ആവശ്യപെട്ടു.

രാഹുലിനെതിരെ അവകാശലംഘന നോട്ടിസ് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു കത്തു നൽകി. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ലോക്‌സഭയെ തെറ്റിദ്ധരിപ്പിക്കുക വഴി സഭാനിയമങ്ങള്‍ രാഹുല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ദുബെ കത്തിൽ പറഞ്ഞു. മതിയായ തെളിവുകളില്ലാതെ മോദിയ്‌ക്കെതിരായി നടത്തിയ ആരോപണം അപകീര്‍ത്തികരവും ലജ്ജാകരവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading