KERALA
വെള്ളക്കരം ലിറ്ററിന് ഒരു പൈസ വർദ്ധിപ്പിച്ചതിലൂടെ സാധാരണക്കാരന് വൻ ബാധ്യത 5000 മുതൽ 50,000 ലിറ്റർ വരെ ഉപയോഗിക്കുന്നവരുടെ ദ്വൈമാസ ബില്ലിൽ 100 മുതൽ 1000 രൂപാ വരെ കൂടും.

തിരുവനന്തപുരം: വെള്ളക്കരം ലിറ്ററിന് ഒരു പൈസ (1000 ലിറ്ററിന് 10 രൂപ) വർദ്ധിപ്പിച്ചതിലൂടെ 5000 മുതൽ 50,000 ലിറ്റർ വരെ ഉപയോഗിക്കുന്നവരുടെ ദ്വൈമാസ ബില്ലിൽ 100 മുതൽ 1000 രൂപാ വരെ കൂടും. രണ്ടര ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടാവുക. 1000 ലിറ്ററിന് നാല് രൂപ ആയിരുന്നത് 14 രൂപയായാണ് കൂടുന്നത്. ഗാർഹിക ഉപഭോക്താക്കളുടെ കൂടിയ നിരക്ക് 44 രൂപയിൽ നിന്ന് 54ഉം. നാല് അംഗങ്ങളുള്ള കുടുംബം പ്രതിമാസം ഉപയോഗിക്കുന്നത് ശരാശരി 10,000 ലിറ്റർ വെള്ളമാണ്. രണ്ടുമാസത്തേക്ക് 20,000 ലിറ്റർ. ഇതിലൂടെ വൻ ബാദ്ധ്യതയാകും സാധാരണക്കാർക്ക് ഉണ്ടാകാൻ പോകുന്നത്. ദ്വൈമാസ ബിൽ 88 രൂപയാണെങ്കിൽ ഇനി മുതൽ 288 രൂപയാകുമെന്ന് ചുരുക്കം.
മാർച്ചിൽ വരുന്ന ബില്ലിൽ ജനുവരിയിലേത് പഴയ നിരക്കും ഫെബ്രുവരിയിലേത് പുതിയ നിരക്കുമായിരിക്കും. ബി.പി.എൽ വിഭാഗത്തിന് 15,000 ലിറ്റർ വരെ സൗജന്യം തുടരും.നിരക്ക് വർദ്ധനയിലൂടെ 300 കോടിയാണ് വാട്ടർ അതോറിട്ടിക്ക് ലഭിക്കുന്ന അധിക വരുമാനം. 4000 കോടിയിലേറെയാണ് ഇതുവരെയുള്ള അതോറിട്ടിയുടെ നഷ്ടം. പിരിച്ചെടുക്കാനുള്ള കുടിശിക രണ്ടായിരം കോടിയും.നിരക്ക് വർദ്ധന(ഉപഭോഗം (ലിറ്ററിൽ), പഴയ നിരക്ക്, പുതിയത് ക്രമത്തിൽ)
5000…… 22.05 രൂപ, 72.0510000… 44, 14415000….. 66, 21620000… 88, 28825000… 116, 36630000… 143, 443ഗാർഹിക നിരക്ക്പുതിയ താരിഫ്(പ്രതിമാസ ഉപഭോഗം (കിലോലിറ്ററിൽ), പുതിയ നിരക്ക്)അഞ്ച് കി.ലിറ്റർ: മിനിമം നിരക്ക്- 72.05രൂപ5 – 10: മിനിമം നിരക്കായ 72.05ന് ഒപ്പം 5 കി.ലിറ്ററിന് മുകളിൽ ഓരോ കി.ലിറ്റിനും 14.41 രൂപ10-15: 144.10 രൂപ, 10 കി.ലിറ്ററിന് മുകളിലുള്ള ഓരോ കിലോലിറ്ററിനും 15.51 രൂപ15-20: കി.ലിറ്ററിന് 16.6220-25: കി.ലിറ്ററിന് 17.7225-30: കി.ലിറ്ററിന് 19.9230-40: കി.ലിറ്ററിന് 23.2340-50: കി.ലിറ്ററിന് 25.4450ന് മുകളിൽ (രണ്ട് സ്ളാബ്): 1272 രൂപ, പിന്നീടുള്ളഓരോ കിലോലിറ്ററിനും 54.10 രൂപഗാർഹികേതര നിരക്ക് (പ്രതിമാസം)കി.ലിറ്ററിന് 26.54 രൂപ മുതൽ 54.10 വരെ.15 കി.ലിറ്റർ മുതൽ 50 വരെ 55.13 രൂപ ഫിക്സഡ് ചാർജും നൽകണം15 കി.ലിറ്റർ വരെ: 55.13 രൂപയ്ക്കൊപ്പം മിനിമം ചാർജായ 265.40 രൂപയും (10 കി.ലിറ്റർ വരെ) നൽകണം. അതിന് മുകളിൽ ഓരോ കി.ലിറ്ററിനും 26.54 രൂപ15- 30: 398.10 രൂപ (മിനിമം), 15 കി.ലിറ്ററിന് മുകളിലുള്ള ഓരോ കി. ലിറ്റിനും 33.15 രൂപ 30-50: 895.35 രൂപ (മിനിമം), 30ന് മുകളിലുള്ള ഓരോ കി.ലിറ്ററിനും 40.87 രൂപ