Connect with us

Life

സാംസ്‌ക്കാരിക പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി 200 പേരെ പങ്കെടുപ്പിച്ച് പരിപാടികള്‍ക്ക് അനുമതി

Published

on

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി രാജ്യത്ത് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കി. സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇതിന് അനുവാദം നല്‍കാതിരിക്കാം. പരിപാടിക്ക് എത്തുന്ന കലാകാരന്മാര്‍ കൊവിഡില്ലെന്ന പരിശോധനാ ഫലം കാണിക്കണം. ഇവര്‍ മേക്കപ്പ് കഴിവതും വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍ കാണാന്‍ പരമാവധി 200 പേരെ വരെ അനുവദിക്കാം. തുറസായ സ്ഥലങ്ങളില്‍ ആറടി അകലം വിട്ട് മാത്രമേ കാണികളെ ഇരുത്താവൂവെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
മാസ്‌കോ ഫെയ്സ് ഷീല്‍ഡോ നിര്‍ബന്ധമായും ധരിക്കണം. വേദിയും സദസും പരിപാടിക്ക് മുന്‍പ് അണുവിമുക്തമാക്കണം. പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും നിര്‍ബന്ധമായും സാനിറ്റൈസര്‍ കരുതണം. ഉപയോഗിച്ച മാസ്‌കുകള്‍ ഉപേക്ഷിക്കുന്നതിന് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കണം. തുപ്പുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

Continue Reading