Connect with us

KERALA

സമൂഹത്തിൽ നിന്നും പിന്നോക്കം പോയവരെ പൊതുധാരയിൽ എത്തിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത് -മുഖ്യമന്ത്രി

Published

on

കണ്ണൂർ: ചരിത്ര പരമായ കാരണങ്ങളാൽ സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും പിന്നോക്ക പോയ ദുർബല വിഭാഗത്തിന് വേണ്ടിയുള്ള ഇടപെടലുകളാണു സർക്കാർ നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സമാപനവും 20 പദ്ധതികളുടെ ഉദ്‌ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് മികച്ച വിദ്യാഭ്യാസം തൊഴിൽ പരിശീലനം എന്നിവ നൽകി യുവാക്കളെ സ്ഥിര വരുമാനമുള്ളവരാക്കി മാറ്റുന്ന സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച ഫലമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ നാലര വർഷത്തിനിടയിൽ 2.50 ലക്ഷം ഗുണഭോക്താകൾക്കായി 1931 കോടി രൂപയാണ് വായ്പ അനുവദിച്ചത്. കോർപറേഷൻ നാളിതുവരെ നൽകിയ തുകയുടെ 49 ശതമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാണ് തങ്ങളെ അഭിവൃദ്ധിയിലേക്കും സമത്വത്തിലേക്ക് കൈപിടിച്ചുയർത്തിയതെന്നും തങ്ങളെ അസമത്വത്തിലേക്ക് ചവിട്ടി താഴ്ത്തുന്നത് ആരൊക്കെയാണെന്നും മനസിലാക്കണം, മനുഷ്യരെ ഒരു പോലെ കാണുന്നത് ആരൊക്കെയാണെന്നും അനൈക്യത്തിന്റെയും തൊട്ടു കൂടായമ ഇരുണ്ട കാലത്തേക്ക് ആരൊക്കെയാണ് തങ്ങളെ വലിച്ചിഴയ്ക്കുന്നതെന്നും മനസിലാക്കാനുള്ള തിരിച്ചറിവുണ്ടാവണമെന്നും ആ തിരിച്ചറിവിൽ നിന്ന് കൊണ്ടാവണം ഓരോ സാമൂഹ്യ ഐക്യദാർഢ്യ പക്ഷചരണവും നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ തലശ്ശേരി ഉപജില്ല ഓഫീസ് ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
കോർപറേഷന്റെ പദ്ധതികളുടെ ഗുണഫലം അർഹരായ എല്ലാവർക്കും ലഭ്യമാക്കുന്നതിനു വേണ്ടിയാണ് നിലവിലുള്ള 20 ഓഫീസുകൾക്ക് പുറമെ 14 പുതിയ ഓഫീസുകൾ കൂടി ആരംഭിക്കുന്നതിനു സർക്കാർ മുൻകൈ എടുത്തത്. ഇതിൽ എട്ടെണ്ണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള ആറെണ്ണം തലശ്ശേരി, കാഞ്ഞങ്ങാട്, പത്തനാപുരം, അടൂർ, മാനന്തവാടി എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്.
കീഴന്തിമുക്ക് സിപിസി ബിൽഡിങ്ങിൽ ഓഫീസ് പരിസരത്തു നടന്ന പരിപാടിയിൽ തലശ്ശേരി നഗരസഭാധ്യക്ഷൻ സി കെ രേമേശൻ അധ്യക്ഷത വഹിച്ചു. എ എൻ ഷംസീർ എം എൽ എ, കൗൺസിലർ എ വി ശൈലജ, കെ എസ് ബി സി ഡി സി, ഇ എ  പ്രസിഡണ്ട് പി ജയരാജൻ, കെ എസ് ബി സി ഡി സി ജില്ല മാനേജർ സി സുധാകരൻ, കെ എസ് ബി സി ഡി സി തലശ്ശേരി അസിസ്റ്റന്റ് മാനേജർ എ ഉഷ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading