KERALA
സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോർട്ട് സർക്ക്യൂട്ടല്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി : ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് കണ്ടെത്തൽ സർക്കാർ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തിയവരെ ഐജി ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല ആരോപിച്ചു.
കെമിക്കൽ റിപ്പോർട്ട് കോടതിയിൽ നൽകരുതെന്ന് ഫോറൻസിക് ഉദ്യോഗസ്ഥരോട് ഐജി നിര്‍ദേശിച്ചു. 2021വരെ സര്‍വീസുള്ള ഫൊറന്‍സിക് ഡയറക്ടര്‍ നേരത്തേ വിരമിക്കുന്നത് ഭീഷണി മൂലമാണെന്നും ചെന്നിത്തല ആരോപിച്ചു.
തീ പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് റിപ്പോർട്ട് വന്നു. ഇതോടെ സർക്കാരിന്റെ വാദം പൊളിഞ്ഞു. ഫോറൻസിക് റിപ്പോർട്ട് ആധികാരിക രേഖയായി കോടതിയിൽ പരിഗണിക്കും. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ എങ്ങനെയാണ് തീപിടിച്ചത്, ആരാണ് തീവച്ചതെന്നും ചെന്നിത്തല ചോദിച്ചു.