KERALA
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവളളി എസ്റ്റേറ്റ് ഏറ്റെടുക്കാനുളള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് പറഞ്ഞാണ് ഉത്തരവ് റദ്ദാക്കിയത്. എസ്റ്റേറ്റിന്റെ കൈവശക്കാരായ അയന ട്രസ്റ്റിന്റെ ഹർജിലാണ് കോടതി നടപടി. കേസ് തീർപ്പാക്കുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെയായിരുന്നു ഹർജി നൽകിയത്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി കോട്ടയം കളക്ടർക്ക് അനുമതി നൽകി റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.