KERALA
ജനകീയ പ്രതിരോധജാഥയിൽ നിന്ന് വിട്ട് നിന്ന ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തത് വിവാദമാവുന്നു

കൊച്ചി: ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയിൽ നിന്ന് ഇ പി ജയരാജൻ മനഃപൂർവം വിട്ടുനിൽക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതിനിടെയാണ് ഈ വിവാദ സംഭവം. കെ വി തോമസിനെയും ദൃശ്യങ്ങളിൽ കാണാം.
ജനകീയ പ്രതിരോധജാഥ ആരംഭിക്കുന്നതിന്റെ തലേദിവസമാണ് ഈ ചടങ്ങ് നടന്നത്. ആരോഗ്യപ്രശ്നങ്ങൾ കാരണമല്ല ജയരാജൻ ജാഥയിൽ നിന്ന് വിട്ടുനിന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ഏത് സമയത്തും ജാഥയിൽ പങ്കെടുക്കാമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. എന്നാൽ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിനല്ല കൊച്ചിയിലെത്തിയതെന്നാണ് ഇ പിയുടെ വിശദീകരണം. രോഗബാധിതനായ പാർട്ടി പ്രവർത്തകനെ കാണാനാണ് എത്തിയതെന്നാണ് ഇ.പി യുടെ ന്യായം.