KERALA
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കാണാതായി. കാണാതായത്.അമിത ജോലിഭാരമെന്ന് ആരോപണം

കോട്ടയം: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കാണാതായി. സി.പി.ഒ. ബഷീറിനെയാണ് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോകാനിരുന്ന ബഷീറിനെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു ക്വാട്ടേഴ്‌സില്‍ നിന്നും കാണാതായത്.അമിത ജോലിഭാരംമൂലം ബഷീര്‍ സമ്മര്‍ദത്തിലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ലോങ്ങ് പെന്‍ഡിങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. അമ്പതോളം എല്‍.പി. വാറണ്ട് കേസുകള്‍ ബഷീറിന്റെ ചുമതലയില്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. ബഷീര്‍ കോട്ടയത്തുനിന്നു ട്രെയിനില്‍ കയറി പോയതായാണ് സൂചന.