Connect with us

Crime

ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് സര്‍ക്കാര്‍ സ്‌കൂളിന്റെ ബസ് ഉപയോഗിച്ചെന്നു കാട്ടി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പരാതി

Published

on

കോഴിക്കോട്: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ച സംഭവത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയിലേക്ക് പേരാമ്പ്രയില്‍ ആളെ എത്തിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ ബസ് ഉപയോഗിച്ചെന്നു കാട്ടി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.

പേരാമ്പ്രയില്‍ വെള്ളിയാഴ്ച നടന്ന പരിപാടിയിലേക്ക് ചക്കിട്ടപ്പാറ മുതുകാട് ഭാഗത്തുനിന്ന് ആളുകളെ എത്തിക്കാനാണ് പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌ക്കൂളിലെ ബസ്സ് ഉപയോഗിച്ചത്. ബസ്സില്‍ പാര്‍ട്ടി കൊടിയും ജാഥയുടെ ഫ്‌ളക്‌സും സ്ഥാപിച്ചിരുന്നു.സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാര്‍ട്ടി പരിപാടികള്‍ക്കുവേണ്ടി ദുരുപയോഗിക്കുന്നു എന്ന് കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

Continue Reading