KERALA
താൻ പഴയ വിജയനല്ലാത്തത് കൊണ്ടാണ് മറുപടി പറയാത്തതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹന സുരക്ഷാവിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താനിരിക്കുന്ന സ്ഥാനത്ത് മറ്റൊരാൾ ഇരുന്നാലും വാഹനവ്യൂഹം ഇങ്ങനെ തന്നെയായിരിക്കും. അതിനെ തന്റ പ്രത്യേക ദൗർബല്യമായി കാണേണ്ടെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള സെക്യൂരിറ്റി റിവ്യൂകമ്മിറ്റി അനുസരിച്ചാണ് താൻ സഞ്ചരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് താൻ പഴയ വിജയനല്ലാത്തത് കൊണ്ടാണ് മറുപടി പറയാത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ‘പഴയ വിജയനായിരുന്നെങ്കിൽ പണ്ടേ ഞാനതിന് മറുപടി പറഞ്ഞേനെ, അതല്ലാല്ലോ. ആ മറുപടിയല്ല ഇപ്പോൾ ആവശ്യം,’ എന്ന് അദ്ദേഹം പറഞ്ഞു.സ്വാഭാവികമായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ ഇത്തരം വിമർശനം നേരിടേണ്ടി വരും. അതിനോട് സഹിഷ്ണുതയോടെ മറുപടി പറയണം. അതല്ലായിരുന്നെങ്കിലോ. എങ്കിലോ. പറയാ, സുധാകരനോട് ചോദിച്ചാൽ മതി. ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങളെല്ലാ സർവ സജ്ജരായി നിന്ന കാലത്ത് ഞാൻ ഒറ്റത്തടിയായി നടന്നിനല്ലോ. എല്ലാ തരത്തിലും. വീട്ടീന്ന് പുറത്തിറക്കൂലാന്ന് ആലോചിച്ച കാലത്ത് ഞാൻ നടന്നിരുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.