Connect with us

KERALA

സിപിഎം മതത്തെ എതിര്‍ക്കുന്നില്ല’, ലീഗിലെ ആയിരക്കണക്കിന് അണികള്‍ ഇടതുപക്ഷത്തിനൊപ്പം ചേരും

Published

on

മലപ്പുറം: മതത്തെയും വിശ്വാസത്തെയും എതിര്‍ക്കുന്ന നിലപാടുള്ള പാര്‍ട്ടി അല്ല സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇക്കാര്യം ലീഗിലെ ഒരു വിഭാഗത്തിന് അറിയാമെന്നും ലീഗിലെ ആയിരക്കണക്കിന് അണികള്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം മതനിരാസ പാര്‍ട്ടി ആണെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന വര്‍ഗീയത ഒളിച്ച് കടത്തുന്നതിന്റെ ഭാഗമാണ്. സമസ്ത ഉള്‍പ്പടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗം സംഘടനകളോടും അടുക്കാനാണ് സിപിഎം ശ്രമം. ലീഗ് ജനാധിപത്യ പാര്‍ട്ടി ആണെന്ന് തന്നെയാണ് നിലപാട്. വര്‍ഗീയതയെ എതിര്‍ക്കണമെന്ന് പറയുന്നവരും അല്ലാത്തവരുമായി ലീഗില്‍ രണ്ടു വിഭാഗങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടാണ് ജമാഅത്ത് ഇസ്ലാമി വിഷയത്തില്‍ നിലപാട് എടുക്കാത്തതെന്നും ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറം ജില്ലയില്‍ പുരോഗമിക്കുകയാണ്. വേങ്ങരയിലായിരുന്നു ആദ്യ സ്വീകരണം. വൈകീട്ട് തിരൂരിലാണ് സമാപനം.

Continue Reading