Connect with us

KERALA

കേരളം ബിജെപിക്ക് വഴങ്ങുക തന്നെ ചെയ്യും. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം

Published

on


തിരുവനന്തപുരം :കേരളം ബിജെപിക്ക് വഴങ്ങുക തന്നെ ചെയ്യും. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്നല്ലെങ്കിൽ നാളെ ബിജെപി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരും. അത് ജനങ്ങൾ യാഥാർഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലയിലെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

നമ്പർ വൻ കേരളം എന്നത് തകർച്ചയിലാണ്. കേരളം കടക്കെണിയിലാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക രംഗത്ത് കുതിക്കുമ്പോൾ കേരളം താഴോട്ടാണ് കാരണം കോൺഗ്രസും സിപിഐഎമ്മും ആണ്. നാഗാലാൻഡിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചെങ്കിൽ കേരളത്തിൽ അത് വിദൂരമല്ല. ജനങ്ങളുടെ ആശിർവാദം ബിജെപിക്ക് ഉണ്ട്. രണ്ടാം തവണ ത്രിപുരയിൽ സാധിച്ചിട്ടുണ്ടെങ്കിൽ അത് കേരളത്തിലും സാധിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നേ എല്ലാ ജില്ലാ കമ്മിറ്റി ഓഫീസുകളുടെയും നിർമ്മാണം പൂർത്തിയാക്കും. നരേന്ദ്ര മോദിയുടെ ആശിർവാദമുണ്ടെങ്കിൽ സംസ്ഥാനത്ത് ബിജെപിക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. മോദി എന്ന ജനനായകൻ കേരളത്തിന്റെയും മനസ് കീഴടക്കും എന്നതിൽ സംശയമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചെർത്തു.

Continue Reading